ശ്രീജിത്തിന്റെ കസ്റ്റഡിമരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2018 11:57 AM |
Last Updated: 10th April 2018 11:59 AM | A+A A- |

തിരുവനന്തപുരം:വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അന്വേഷണ ഉദ്യേഗസ്ഥരുട കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും അന്വേഷണസംഘം എല്ലാം വിശദമായി പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
കേസ് എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കുമെന്ന് ഇന്നലെ ഡിജിപി അഭിപ്രായപ്പെട്ടിരുന്നു. നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. വരാപ്പുഴയില്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ ശ്രീജിത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താം പ്രതിയാണ് ശ്രീജിത്ത്