കസ്തൂരിരംഗന്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തളളി; രണ്ടാഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം 

പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യം തള്ളി വീണ്ടും കേന്ദ്രം.
കസ്തൂരിരംഗന്‍: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തളളി; രണ്ടാഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി:  പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യം തള്ളി വീണ്ടും കേന്ദ്രം. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കയ്ക്കകം കേരളം സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.

വില്ലേജ് മാറ്റുന്നതാണ് വിജ്ഞാപനം നടപ്പാക്കുന്നതിലെ തടസം.വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. കരട് വിഞ്ജാപനത്തിലെ മേഖലകളെ എന്തിന് ഒഴിവാക്കിയെന്നും പരിസ്ഥിതി മന്ത്രാലയം ചോദിച്ചു.

ഒരു വില്ലേജിനകത്തുള്ള മേഖലകളെ ജനവാസം, വനം, കൃഷിയിടം, പ്ലാന്റേഷന്‍ എന്ന രീതിയില്‍ വെവ്വേറെ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളം വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടത്.

ഒരു വില്ലേജിനെ ഒന്നായി മാത്രമേ പരിഗണിക്കൂവെന്നാണ് കേന്ദ്രനിലപാട്. 123 വില്ലേജുകളില്‍ പഠനം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com