ദേശീയപാത വികസനം :  സര്‍വകക്ഷിയോഗം ഇന്ന് ; സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സര്‍വകക്ഷി യോഗത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ഇന്ന് ചേളാരിയില്‍ സമരസമിതി ഉപവാസം നടത്തും
ദേശീയപാത വികസനം :  സര്‍വകക്ഷിയോഗം ഇന്ന് ; സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മലപ്പുറത്തെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സര്‍വകക്ഷിയോഗ തീരുമാനപ്രകാരം സര്‍വേ നടപടികള്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം. 

അതിനിടെ മലപ്പുറത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന സര്‍വകക്ഷിയോഗത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെയും, ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം യോഗത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ഇന്ന് ചേളാരിയില്‍ സമരസമിതി ഉപവാസം നടത്തും. രാവിലെ ഒന്‍പത് മണിക്ക് ചേളാരിയിലാണ് ഉപവാസ സമരം തുടങ്ങുന്നത്. 

അതേസമയം, മലപ്പുറത്ത് തേഞ്ഞിപ്പലം മുതല്‍ ഇടിമുഴിക്കല്‍ വരെ ഇന്ന് സര്‍വേ തുടരുമെന്നാണ് സൂചന. ആറ് കിലോമീറ്റര്‍ സര്‍വേ ഇന്ന് പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ജനവാസ കേന്ദ്രങ്ങളിലൂടെ ആയതിനാല്‍ പ്രതിഷേധത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ചേലമ്പ്രയിലും ഇടിമുഴിക്കലും അലൈന്‍മെന്റില്‍ അട്ടിമറി ആരോപിച്ച് സമരം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com