രണ്ടു പേരുടെ മരണത്തിലേക്കു നയിച്ചത് തോളിലെ തോര്‍ത്ത് എടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് വെളിപ്പെടുത്തല്‍

രണ്ടു പേരുടെ മരണത്തിലേക്കു നയിച്ചത് തോളിലെ തോര്‍ത്ത് എടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് വെളിപ്പെടുത്തല്‍
രണ്ടു പേരുടെ മരണത്തിലേക്കു നയിച്ചത് തോളിലെ തോര്‍ത്ത് എടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: രണ്ടുപേരുടെ മരണത്തിലേക്കും രണ്ടു ഹര്‍ത്താലുകളിലേക്കും പൊലീസ് സേനയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവ പരമ്പരകളിലേക്കും നയിച്ച വരാപ്പുഴയിലെ സംഘര്‍ഷങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്നെന്ന് വെളിപ്പെടുത്തല്‍. വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോളില്‍ കിടന്ന തോര്‍ത്ത് എടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവും സംഘര്‍ഷവുമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിതെളിച്ചതെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാസുദേവന്റെ മകന്‍ വിനീഷിനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. 

വ്യാഴാഴ്ച ദിവാകരനും പ്രദേശവാസിയായ സുമേഷും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീടുണ്ടായ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച അമ്പലത്തിലെ പരിപാടി കഴിഞ്ഞ് വരുമ്പോള്‍ ജങ്ഷനില്‍ വച്ച് ഇളയച്ഛന്റെ തോളിലിട്ടിരുന്ന തോര്‍ത്ത് ചിലര്‍ എടുത്തതാണ് ആദ്യമായി സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ന് വിനീഷും വ്യക്തമാക്കുന്നു.

അമ്പലത്തില്‍ നിന്ന് വരുമ്പോള്‍ ഇളയച്ഛന്‍ ഷര്‍ട്ടിടാതെ തോളില്‍ തോര്‍ത്തിട്ടിരിക്കുകയായിരുന്നു. ചിലര്‍ ഇതെടുത്തതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടാവുകയും അവര്‍ ഇളയച്ഛന്റെ കഴുത്തില്‍ കയറിപ്പിടിക്കുകയും ചെയ്തുവെന്ന് വിനീഷ് പറയുന്നു. ഇവരുടെ ആക്രമണം ഭയന്ന് ഇളയച്ഛന്‍ വീട്ടിലേക്ക് ഓടിവരികയായിരുന്നു. എന്നാല്‍, സുമേഷാണോ തോര്‍ത്ത് എടുത്തതെന്ന കാര്യം തനിയ്ക്കറിയില്ലെന്നും വിനീഷ് പറയുന്നു.  

പിറ്റേ ദിവസം രാവിലെ സുമേഷും ദിവാകരനും തമ്മില്‍ ഈ വിഷയത്തില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതായി വിനീഷിന്റെ സഹോദരന്‍ വിജീഷ് പറയുന്നു. അതിനുശേഷം  വാസുദേവന്‍) സുമേഷിന്റെ വീട്ടില്‍ ഇക്കാര്യം ചോദിക്കാനായി ചെന്നു. അവിടെ മറ്റു സംഘര്‍ഷങ്ങളൊന്നും ഉണ്ടായില്ലെന്നാണ് അറിവനെന്ന് വിജീഷ് പറഞ്ഞു.

സുമേഷിനെ വെള്ളിയാഴ്ച വഴിയില്‍ വെച്ച് കണ്ടപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നെന്ന് വിനീഷ് പറയുന്നു. എന്തിനാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍ സുമേഷിനോട് ചോദിച്ചിരുന്നു. അന്ന് സാധാരണ പോലെ ജോലിക്കു പോയിരിക്കുകയായിരുന്നെന്നും എന്നാല്‍, ചേച്ചി വിളിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് വരുമ്പോള്‍ സംഘര്‍ഷാവസ്ഥയായിരുന്നെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയും ഇതേച്ചൊല്ലി ദിവാകരനും സുമേഷും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇക്കാര്യം ചോദിക്കാന്‍ വാസുദേവന്‍ സുമേഷിന്റെ വീട്ടില്‍ പോയിരുന്നെന്നും വിനീഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന്  സുമേഷിന്റെ കൂട്ടുകാര്‍ വാസുദേവന്റെ വീടാക്രമിക്കുകയും ഇതില്‍ മനംനൊന്ത് വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com