സംസ്ഥാന പൊലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 ഉദ്യോഗസ്ഥര്‍

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ജില്ലയിലാണ്. 215 പേര്‍
സംസ്ഥാന പൊലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സേനയില്‍ 1129 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് വിവരാവകാശ രേഖ. ഇതില്‍ 215 പേര്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സ്ത്രീധനപീഡനം, കസ്റ്റഡി മര്‍ദനം, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് രേഖയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍. ക്രിമിനല്‍ കേസുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള 230 പേര്‍ ഉള്‍പ്പെടുന്നു. 46 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, 10 ഡിവൈഎസ്പിമാരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് രേഖ പറയുന്നു. 

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ജില്ലയിലാണ്. 215 പേര്‍. ഇതില്‍ 27 പേര്‍ എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ളവരാണ്. രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, മൂന്ന് ഡിവൈഎസ്പിമാരും ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് രേഖ വ്യക്തമാക്കുന്നു. 

എന്നാല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ നടപടിയുണ്ടായിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം 2011 ലാണ് സര്‍ക്കാര്‍ ഡിജിപി-എഡിജിപിമാര്‍ എന്നിവരടങ്ങിയ സമിതിയെ,  സേനയിലെ ക്രിമിനല്‍ കേസ് പ്രതികളെ കണ്ടെത്താന്‍ നിയോഗിച്ചത്. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മുമ്പ്
പൊലീസ് ആസ്ഥാനം വിസമ്മതിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com