കത്വ പ്രതിഷേധം: വടകരയില്‍ ലീഗ് - ബിജെപി സംഘര്‍ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2018 09:16 PM |
Last Updated: 13th April 2018 09:16 PM | A+A A- |

കോഴിക്കോട്: ജമ്മുകശ്മീരില്‍ 8വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വടകര വില്യാപ്പള്ളിയില്‍ ബിജെപി - ലീഗ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണം.
സംഘര്‍ഷത്തിന് പിന്നാലെ ബിജെപിയുടെ ഓഫീസിന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിക്കുന്നു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.