കായല്‍ കൈയേറ്റം: തോമസ് ചാണ്ടി സുപ്രിം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

കായല്‍ കൈയേറ്റം: തോമസ് ചാണ്ടി സുപ്രിം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു
കായല്‍ കൈയേറ്റം: തോമസ് ചാണ്ടി സുപ്രിം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിക്കു മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. 

തോമസ് ചാണ്ടി ഇപ്പോള്‍ മന്ത്രിസ്ഥാനത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി മെറിറ്റില്‍ പരിഗണിക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയോടു നിര്‍ദേശിച്ചിട്ടുണ്ട്. കായല്‍ ഭൂമി കൈയേറിയിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നുമാണ് തോമസ് ചാണ്ടിയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com