തുടങ്ങിയത് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ്; അവസാനം മോദി സ്തുതി; സംഘ്പരിവാര്‍ ചായ്‌വ് പ്രകടമാക്കി ഹൈന്ദവ കൂട്ടായ്മ

ഹിന്ദുക്കള്‍ക്ക് വേണ്ടി ചോദിക്കാന്‍ ഇവിടെ ആരുമില്ലെന്ന തോന്നലാണ് ഇതിന് പിന്നില്‍. അവരുടെ ലക്ഷ്യം മുഴുവന്‍ ഒരേ സ്ഥലത്തേക്കാണ്. അത് ഇന്ത്യയില്‍ നിന്നും സംഘ്പരിവാര്‍ ശക്തികളെ ഇല്ലാതാക്കുകയാണ്
തുടങ്ങിയത് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ്; അവസാനം മോദി സ്തുതി; സംഘ്പരിവാര്‍ ചായ്‌വ് പ്രകടമാക്കി ഹൈന്ദവ കൂട്ടായ്മ

കോഴിക്കോട്: ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ ഹിന്ദുമതത്തെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് ഹൈന്ദവ കൂട്ടായ്മ. നിങ്ങള്‍ പരിവാര്‍ സംഘടനകളായ ആര്‍എസ്എസിനെയും ബിജെപിയെയുമാണ് എതിര്‍ക്കുന്നതെങ്കില്‍ അവരെ എതിര്‍ക്കുക. അതിന്റെ പേരില്‍ ഹിന്ദുക്കളെയും  അമ്പലങ്ങളെയും വിശ്വാസത്തെയും അധിക്ഷേപിച്ചാല്‍ ഹിന്ദുക്കള്‍ ഉണരുമെന്നു പ്രതിഷേധക്കാര്‍ പറയുന്നു. വൈകീട്ട് കിഡ്‌സണ്‍ കോര്‍ണറിന് സമീപമായിരുന്നു പ്രതിഷേധം.

എന്നാല്‍ പ്രതിഷേധത്തിനിടെ ആവേശം അണപൊട്ടിയ പ്രസംഗകന്‍ വൈകാതെ തന്നെ താന്‍ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകനാണെന്ന് തെളിയിച്ചു. ജമ്മുകശമിരില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടത് അതിദാരുണമാണ്. പ്രധാനമന്ത്രി പോലും ഇരയുടെ ഒപ്പം നിന്ന് പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കും എന്നു പറഞ്ഞു. എന്നിട്ടും ഹിന്ദുക്കളെ പൂര്‍ണമായി അവഹേളിക്കുന്ന രീതിയാലാണ് കഴിഞ്ഞ ഇവിടെ നടന്ന പ്രതിഷേധത്തിലുണ്ടായത്. ഹിന്ദുക്കള്‍ക്ക് വേണ്ടി ചോദിക്കാന്‍ ഇവിടെ ആരുമില്ലെന്ന തോന്നലാണ് ഇതിന് പിന്നില്‍. അവരുടെ ലക്ഷ്യം മുഴുവന്‍ ഒരേ സ്ഥലത്തേക്കാണ്. അത് ഇന്ത്യയില്‍ നിന്നും സംഘ്പരിവാര്‍ ശക്തികളെ ഇല്ലാതാക്കുകയാണ്. നരേന്ദ്രമോദിയെ താഴെയിറക്കുക എന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കോപ്രായം കാട്ടുന്നതെന്നും പ്രസംഗകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com