സോഷ്യല്‍ മീഡിയയിലെ വ്യാജ ഹര്‍ത്താല്‍ ആഹ്വാനം;  ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു

സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്നു.
സോഷ്യല്‍ മീഡിയയിലെ വ്യാജ ഹര്‍ത്താല്‍ ആഹ്വാനം;  ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു

മലപ്പുറം: സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് മേഖലകളിലാണ് ഒരു വിഭാഗം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞത്. കെഎസ്ആര്‍ടിസി ബസുകളടക്കം ജനകീയ ഹര്‍ത്താലെന്ന പേരില്‍ തടയുകയാണ്.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, അടിവാരം, വടകര, എന്നി പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ഒരു സംഘടനയുടെ പേരിലും ഹര്‍ത്താല്‍ ആഹ്വാനം ഇല്ലാത്ത പശ്ചാത്തലത്തില്‍ സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടന്നിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com