ഹര്‍ത്താല്‍ യുഡിഎഫിന്റേതല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമെന്ന് രമേശ് ചെന്നിത്തല

ഹര്‍ത്താല്‍ യുഡിഎഫിന്റേതല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമെന്ന് രമേശ് ചെന്നിത്തല
ഹര്‍ത്താല്‍ യുഡിഎഫിന്റേതല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന് യുഡിഎഫ് പിന്തുണയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിശീദകരണം.

യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിം ലീഗിന്റെ പിന്തുണയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മജീദ് പറഞ്ഞു.

കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു ഹര്‍ത്താല്‍ നടത്തുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തു പലയിടങ്ങളിലും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. പലയിടത്തും ഹര്‍ത്താലിന്റെ പേരില്‍ നിരത്തില്‍ ഇറങ്ങിയവരെ പൊലീസ് പിന്തിരിപ്പിച്ചു. ചിലയിടങ്ങളില്‍ ഇതു സംഘര്‍ഷത്തിലെത്തി.

മലബാറിലാണ് ഹര്‍ത്താലിന്റെ പേരില്‍ ഏതാനും ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. ഇവര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്തും ചിലയിടങ്ങളില്‍ വാഹന ഗതാഗതം തടസപ്പെടുത്താന്‍ ശ്രമമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com