ബിനോയ് കോടിയേരി ശബരിമലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2018 10:12 AM |
Last Updated: 17th April 2018 10:12 AM | A+A A- |

ശബരിമല: വിഷുപ്പുലരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎസ് അരുണ്‍കുമാറും അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്ത്. ഇരുവരും ഒരുമിച്ചാണ് ശബരിമലയില്‍ എത്തിയത്.
വിഷുപ്പുലരിയില്‍ സോപാനത്തുനിന്നും വിഷുക്കണി തൊഴാനുള്ള വിഐപികളുടെ പട്ടികയിലായിരുന്നു ഇരുവരും. തന്ത്രി കണ്ഠര് മഹേഷ് മോഹനരില്‍ നിന്നും വിഷുകൈനീട്ടവും വാങ്ങി. മഹാഗണപതി ഹോമവും തൊഴുതാണ് മലയിറങ്ങിയത്.
അരുണ്‍കുമാര്‍ സ്ഥിരമായി ദര്‍ശനത്തിനെത്താറുണ്ടെങ്കിലും ബിനോയ് ആദ്യമായാണ് ശബരിമല ചവിട്ടുന്നത്