മുഖ്യമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വരാത്തതില്‍ നിരാശ; കേസ് സിബിഐക്ക് വിടണമെന്ന് ശ്രീജിത്തിന്റെ കുടുംബം

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ശ്രീജിത്തിന്റെ കുടുംബം - മുഖ്യമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വിട്ടില്‍ എത്താത്തതില്‍ നിരാശയുണ്ടെന്നും അമ്മ
മുഖ്യമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വരാത്തതില്‍ നിരാശ; കേസ് സിബിഐക്ക് വിടണമെന്ന് ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ശ്രീജിത്തിന്റെ കുടുംബം. സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും നീതി തേടി എതറ്റം വരെ പോകുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. അവന്റെ നിരപരാധിത്വം തെളിയിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അമ്മ പറഞ്ഞു. സംഭവം നടന്നിട്ട് ഇത്രദിവസമായിട്ടും മുഖ്യമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധികളോ വിട്ടില്‍ എത്താത്തതില്‍ നിരാശയുണ്ടെന്നും അമ്മ ശ്യാമള പറഞ്ഞു

ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കാതിരിക്കാനും ശ്രമിച്ചെന്ന് ഭാര്യ അഖിലയും ആരോപിച്ചു. 
കസ്റ്റഡി യില്‍ എടുത്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ശ്രീജിത്തിനെ ഹാജരാക്കാതെ പോലീസ് ഒളിച്ചുകളിച്ചതായും ഭാര്യ പറയുന്നു. ആറിന് കസ്റ്റഡിയിലെടുത്തു. ഏഴിന് വൈകിട്ട് കോടതി സമയം കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റ് കാത്തിരുന്നു എന്നിട്ടും പൊലീസ് ഹാജരാക്കിയില്ല, മജിസ്‌ട്രേറ്റിന്റെ വീട്ടിലും എത്തിച്ചില്ല.ഒടുവില്‍ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി എടുത്തത്. ഇതെല്ലാം ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും അഖില പറയുന്നു 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും, സംഭവം നടന്ന് 11 ദിവസമായിട്ടും ശ്രീജിത്തിന് എപ്പോള്‍ എവിടെ വെച്ചാണ് ക്രൂരമായ മര്‍ദനമേറ്റെതെന്ന് വ്യക്തത വരുത്താന്‍ പോലും പൊലീസിനായിട്ടില്ല.പരസ്പരം പഴിചാരിയുള്ള മൊഴികളാണ് എറണാകുളം റൂറല്‍ എസ്പിയുടെ കീഴിലുള്ള സ്‌ക്വാഡും വരാപ്പുഴ പൊലീസും അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് െ്രെകം ബ്രാഞ്ചിന്റെ ശ്രമം. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com