അപ്രഖ്യാപിത ഹര്‍ത്താല്‍: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രാചരണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതായി രിപ്പോര്‍ട്ട്
അപ്രഖ്യാപിത ഹര്‍ത്താല്‍: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രാചരണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതായി രിപ്പോര്‍ട്ട്. എറണാകുളം സ്വദേശിയെയാണ് തിരിച്ചറിഞ്ഞത് എന്നും  ഇയ്യാളുടെ പിന്നില്‍ സംഘടിതമായ ഒരുപറ്റം ആളുകളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. 

വ്യാജ ഫേസ്ബുക്ക് ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com