ചില മുസ്ലീം സംഘടനകൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കുന്നത് ബിജെപി: കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ചില മുസ്​ലിം സംഘടനകൾക്ക്​ ബുദ്ധി പറഞ്ഞുകൊടുക്കുന്നത് ബിജെപിയാണെന്ന് മുസ്​ലിംലീഗ്​ ദേശീയ ജനറൽ​ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
ചില മുസ്ലീം സംഘടനകൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കുന്നത് ബിജെപി: കുഞ്ഞാലിക്കുട്ടി

തൃശൂർ‌: രാജ്യത്തെ ചില മുസ്​ലിം സംഘടനകൾക്ക്​ ബുദ്ധി പറഞ്ഞുകൊടുക്കുന്നത് ബിജെപിയാണെന്ന് മുസ്​ലിംലീഗ്​ ദേശീയ ജനറൽ​ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇതിന് പുറമേ ഇവർക്ക് പണം കൊടുക്കുന്നതും ബിജെപിയാണെന്ന് അകത്തളങ്ങളിൽ സംസാരമുണ്ട്.
ഒന്നും അസംഭവ്യമല്ല ഇൗ രാജ്യത്തെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്​ലിം യൂത്ത്​ ലീഗി​​ന്റെ സീതി സാഹിബ്​ അക്കാദമിയ ഉദ്​ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

കർണാടകയിൽ കോൺഗ്രസിന്​ ജയിക്കാനുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​. എന്നാൽ ഇതിനൊരു ഭീഷണിയുണ്ട്​. ഇവിടെ നിന്നും ഒരു തീവ്രവാദ മുസ്​ലിം ഗ്രൂപ്പ്​ അങ്ങോട്ട്​ പോകുന്നുണ്ട്​. അവി​ടെ പോയി തീവ്രവാദ പ്രസംഗം നടത്തുന്നതോടെ ബി.ജെ.പിക്കാവും നേട്ടമുണ്ടാവുക. ഇതിലൂടെ ഇരുകൂട്ടർക്കും ലാഭമാണ്​ ഉണ്ടാവുക. നേരത്തെ യു.പിയിലും സംഭവിച്ചത്​ ഇതാണ്​. അവിടെ ബി.ജെ.പിക്ക്​ വലിയ വിജയം ഒരുക്കിയത്​ ചില മുസ്​ലിം ന്യൂനപക്ഷ സംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയത പരത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ്​ ചിലരുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന സോഷ്യൽമീഡിയ ഹർത്താൽ അതി​​െൻറ ഭാഗമായിരുന്നു. മലബാർ കലാപത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചത് പോലെയാണിത്​​. ബാബറി മസ്ജിദ്​ പതനകാലത്ത്​ കാസറ്റ് പ്രസംഗങ്ങള്‍ കൊണ്ട് സമൂഹത്തെ കലുഷിതമാക്കി ഇൗ ശക്തികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇക്കൂട്ടർക്ക്​​ വാട്​സ്​ആപ്പ്​ അടക്കം ആധുനിക സജ്ജീകരണങ്ങൾ സഹായത്തിനുണ്ട്​.

എന്നാൽ, നേതൃത്വമില്ലാതെ വാട്​സ്​ആപ്പ്​ ഗ്രൂപ്പി​​ന്റെ വൈകാരികതയിൽ അപ്രഖ്യാപിത ഹർത്താലുമായി ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്​നം ഭീകരമാണ്​. കഠ്​വ സംഭവത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധിക്കു​മ്പാൾ അതിനെ വർഗീതവത്​കരിച്ച്​ നടത്തുന്ന ഇത്തരം പ്രതിഷേധത്തി​​ന്റെ ഗുണം ലഭിക്കുന്നത് സംഘ്​പരിവാറിനായിരിക്കും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ്​ രാജ്യം ഭരിക്കുന്ന സംഘ്​പരിവാർ ഭരണകൂടം നടപ്പിലാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com