ബിജെപിയുടെ ഭീഷണി മനസിലാകാത്ത ഏക പാര്‍ട്ടി സിപിഎം; കോടിയേരിയെ സ്വന്തം അണികള്‍ പോലും തള്ളിക്കളയുമെന്ന് വി.ടി ബല്‍റാം 

ബിജെപിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സിപിഎം ആണെന്ന് വി.ടി ബല്‍റാം എംഎല്‍എ
ബിജെപിയുടെ ഭീഷണി മനസിലാകാത്ത ഏക പാര്‍ട്ടി സിപിഎം; കോടിയേരിയെ സ്വന്തം അണികള്‍ പോലും തള്ളിക്കളയുമെന്ന് വി.ടി ബല്‍റാം 

ചെങ്ങന്നൂര്‍: ബിജെപിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സിപിഎം ആണെന്ന് വി.ടി ബല്‍റാം എംഎല്‍എ. ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയായി പ്രകാശ് കാരാട്ട് ഇതുവരേയും സമ്മതിക്കാത്തത് ദുരൂഹമാണ്.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് മാന്നാര്‍ ഈസ്റ്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബല്‍റാം.

ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം സ്വന്തം അണികള്‍ പോലും തള്ളിക്കളയുമെന്നും ബല്‍റാം പറഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതം എന്ന അമിത്ഷായുടെ സ്വപ്‌നം എന്നത്, വൈവിധ്യങ്ങള്‍ ഇല്ലാത്ത ഭാരതമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ഈ രാഷ്ട്രീയം ഇല്ലാതാക്കാനാണ് അമിത്ഷായും നരേന്ദ്ര മോദിയും ആഹ്വാനം ചെയ്യുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com