വാട്‌സ് ആപ്പ് ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദ്ദേശിച്ചു.
വാട്‌സ് ആപ്പ് ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേ്‌സെടുത്തു. കാശ്മീരില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്നു എന്ന പേരിലായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഹര്‍ത്താലില്‍ അക്രമികള്‍ അഴിഞ്ഞാടുകയും പലയിടത്തും വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കമ്മിഷന്‍ കേസെടുത്തത്. മലപ്പുറത്തെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. കാസര്‍കോട് ലാത്തിച്ചാര്‍ജ്ജും നടന്നു. കെ.എസ്.ആര്‍.ടി, സി സ്വകാര്യ ബസുകള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com