സംഘപരിവാര്‍ ആക്രമണം: ദുര്‍ഗ മാലതിക്ക് മുഹമ്മദ് മുഹ്‌സിന്റെ ഐക്യദാര്‍ഢ്യം; പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് 

കത്തുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി നേരിടുന്ന ദുര്‍ഗ മാലതിക്ക് ഐക്യദാര്‍ഢ്യവുമായി പട്ടാമ്പി എംഎല്‍എ
സംഘപരിവാര്‍ ആക്രമണം: ദുര്‍ഗ മാലതിക്ക് മുഹമ്മദ് മുഹ്‌സിന്റെ ഐക്യദാര്‍ഢ്യം; പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് 

പട്ടാമ്പി: കത്തുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി നേരിടുന്ന ദുര്‍ഗ മാലതിക്ക് ഐക്യദാര്‍ഢ്യവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ദുര്‍ഗയുടെ വീട് സന്ദര്‍ശിച്ചാണ് മുഹ്‌സിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ഉപകരണമാക്കിയവര്‍ക്കെതിരെ, എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന നീചത്വത്തിനെതിരെ, തന്റെ ചിത്രങ്ങളിലൂടെ പ്രതികരിച്ച എഴുത്തുകാരി ദുര്‍ഗ മാലതി. ഈ എഴുത്തുകാരി ഇന്ന് സംഘപരിവാറിന്റെ കൂലിയെഴുത്തുകാരില്‍ നിന്നും വധഭീക്ഷണി നേരിടുന്നു. എന്നാല്‍ ഭീഷണികള്‍ക്കുമുന്നിലും തളരാതെ ഉറച്ചുനില്‍ക്കുന്ന ചിത്രകാരി ദുര്‍ഗാ മാലതിയുടെ വീട്ടില്‍നിന്നും!
ദുര്‍ മാലതിയോടൊപ്പം! ആസിഫയോടൊപ്പം! എന്ന കുറിപ്പോടെ മുഹ്‌സിന്‍ തന്റെ ഐക്യദാര്‍ഢ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

സര്‍ക്കാരും ജനങ്ങളും ദുര്‍ഗക്ക് ഒപ്പമുണ്ടെന്നും സംഘടിത ആക്രണത്തിന് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹ്‌സിന്‍ പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടവര്‍ പ്രത്യാഘാതമനുഭവിക്കേണ്ടിവരും. ദുര്‍ഗയുടെ ചിത്രം മതത്തെ നിന്ദിക്കുന്നതായിരുന്നില്ല. പവിത്രമായ ആരാധനാലയത്തിന്റെ ഏറ്റവും പ്രധാനഭാഗത്ത് ഒരു പിഞ്ചുകുഞ്ഞിനെ റേപ്പ് ചെയ്ത് ഭീകരമായി കൊലചെയ്യപ്പെടുമ്പോള്‍ അതിലും വലിയ മതനിന്ദ വേറെന്താണുള്ളത്? അതിനെതിരായിട്ടുള്ള പ്രതിഷേധമാണുയരേണ്ടത്. പ്രതിഷേധങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി കളയാമെന്ന് പറയുന്നതിനെ അവജ്ഞയോടെ തള്ളിക്കളയുകയാണ് വേണ്ടത്. 

ദുര്‍ഗ മാലതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ചിത്രങ്ങളിടെ പേരില്‍ കടിത്ത സൈബര്‍ ആക്രമണമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ദുര്‍ഗ നേരിടുന്നത്. വധഭീഷണികളും ബലാത്സംഗം ഭീഷണികളും കടുത്തതോടെ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ദുര്‍ഗ. ഇവരുടെ മുഖം മറ്റൊരു സ്ത്രീയുടെ നഗ്നശരീരവുമായി മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ദുര്‍ഗയ്ക്ക് ഐക്ദാര്‍ഢ്യവുമായി രംഗത്തെത്തിയവരേയും ഇവര്‍ വളഞ്ഞിട്ട് ആകക്രമിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com