'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറും' ; കോണ്‍ഗ്രസ് സഹകരണത്തില്‍ യെച്ചൂരിയെ വിമര്‍ശിച്ച് പി രാജീവ്

പിബി അംഗങ്ങളും കേന്ദ്രനേതാക്കളും വിടുവായത്തം നിര്‍ത്തണമെന്ന്  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറും' ; കോണ്‍ഗ്രസ് സഹകരണത്തില്‍ യെച്ചൂരിയെ വിമര്‍ശിച്ച് പി രാജീവ്

ഹൈദരാബാദ് : കോണ്‍ഗ്രസ് സഹകരണത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി കേരള ഘടകം. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാകും. ജനറല്‍ സെക്രട്ടറി ഇക്കാര്യ ഓര്‍ക്കണം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിച്ച കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായ പി രാജീവ് പറഞ്ഞു. 

കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ഇതുവരെ എട്ടുപേരാണ് സംസാരിച്ചത്. അതിനിടെ സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് വിമര്‍ശനം. പ്ലീനം നിര്‍ദേശങ്ങള്‍ പല സംസ്ഥാന ഘടകങ്ങളും നടപ്പാക്കിയില്ലെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസ് സഹകരണത്തില്‍ പശ്ചിമബംഗാള്‍ ഘടകത്തിന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സിപിഎം നിലപാടിന് വിരുദ്ധമായാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഹകരണം ഉണ്ടാക്കിയതെന്നാണ് വിമര്‍ശനം. 

പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നതിന്  ഏകീകൃത സംവിധാനമുണ്ട്. വാര്‍ത്താചോര്‍ച്ചയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി. ഗുരുതരമായ അച്ചടക്കലംഘനം അവസാനിപ്പിക്കാന്‍ നേതൃതലത്തില്‍ ഉള്ളവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. പിബി അംഗങ്ങല്‍ക്കിടയില്‍ പരസ്പര വിശ്വാസം വേണം. വിഷയങ്ങളില്‍ പരസ്പര ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം നേതാക്കള്‍ അഭിപ്രായങ്ങള്‍ പറയണം. പിബി അംഗങ്ങളും കേന്ദ്രനേതാക്കളും വിടുവായത്തം നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com