പൊലീസിന്റെ നീക്കങ്ങൾ അറിയിച്ചു, ഒളിക്കാനിടം ഒരുക്കി ; രാജേഷ് വധത്തിൽ  അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ

കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെന്ന് അ​റി​ഞ്ഞി​ട്ടും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യും ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്ത​തി​നാ​ണ്​ അ​റ​സ്​​റ്റ്​ 
പൊലീസിന്റെ നീക്കങ്ങൾ അറിയിച്ചു, ഒളിക്കാനിടം ഒരുക്കി ; രാജേഷ് വധത്തിൽ  അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ

തിരുവനന്തപുരം : റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.  കേസിലെ മൂ​ന്നാം​പ്ര​തി​ അ​പ്പു​ണ്ണി​യു​ടെ സ​ഹോ​ദ​രി​യും കാ​മു​കി​യുമാണ് അ​റ​സ്​​റ്റി​ലായത്. കേ​സി​ൽ ആ​ദ്യ​മാ​യാ​ണ് സ്ത്രീ​ക​ൾ അ​റ​സ്​​റ്റി​ലാ​കു​ന്ന​ത്. കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെന്ന് അ​റി​ഞ്ഞി​ട്ടും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യും ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്ത​തി​നാ​ണ്​ ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്തത്.  ​ ഇ​തോ​ടെ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

എ​റ​ണാ​കു​ളം വെ​ണ്ണ​ല അം​ബേ​ദ്ക​ർ റോ​ഡി​ൽ വ​ട്ട​ച്ചാ​ന​ൽ ഹൗ​സി​ൽ സെ​ബ​ല്ല ബോ​ണി, അ​പ്പു​ണ്ണി​യു​ടെ സ​ഹോ​ദ​രി ​ ചെ​ന്നൈ മ​തി​യ​ഴ​ക​ൻ ന​ഗ​ർ അ​ണ്ണാ സ്ട്രീ​റ്റ് ന​മ്പ​ർ-18​ൽ താ​മ​സി​ക്കു​ന്ന ഭാ​ഗ്യ​ശ്രീ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കേസിൽ ഭാ​ഗ്യശ്രീയുടെ ഭർത്താവ് സുമിത്തിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ​പോ​യ അ​പ്പു​ണ്ണി സെ​ബ​ല്ല​യെ മാ​ത്ര​മാ​ണ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. പൊ​ലീ​സിന്റെ നീ​ക്ക​ങ്ങ​ൾ യ​ഥാ​സ​മ​യം അ​പ്പു​ണ്ണി​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​ത് സെ​ബ​ല്ല​യാ​ണ്. കൊ​ലപാതകം ആ​സൂ​ത്ര​ണം​ചെ​യ്യാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​  മാ​ർ​ച്ച് 21നെ​ത്തി​യ അ​പ്പു​ണ്ണി​ക്കും സു​ഹൃ​ത്ത് അലിഭായിക്കും എ​റ​ണാ​കു​ള​ത്ത് സ്വ​ന്തം​പേ​രി​ൽ മു​റി​യെ​ടു​ത്ത് കൊ​ടു​ത്ത​ത് സെ​ബ​ല്ല​യാ​ണ്. പൊ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത് അ​റി​ഞ്ഞ അ​പ്പു​ണ്ണി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പേ​ക്ഷി​ച്ച്, എ​ല്ലാ​ദി​വ​സ​വും രാ​ത്രി​ സെ​ബ​ല്ല​യെ ലാ​ൻ​ഡ്​​​ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെട്ടിരുന്നതായി ​പൊ​ലീ​സ് പ​റ​ഞ്ഞു. 

അ​പ്പു​ണ്ണി​യെ സ​ഹാ​യി​ക്കാ​നാ​യി ഭ​ർ​ത്താ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും,  അ​ത് മ​റ​ച്ചുവെക്കു​ക​യും ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ഭാ​ഗ്യ​ശ്രീ​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഗൂ​ഢാ​ലോ​ച​നാ​കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. അ​പ്പു​ണ്ണി​യെ​യും സു​മി​ത്തി​നെ​യും ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നും ഇ​രു​വരുടെയും ​പ​ങ്ക് വ്യക്തമായതോടെ,  ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ ഒാ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com