കത്തുവ പീഡനത്തിലെ പ്രതിഷേധം : ദുര്‍ഗാമാലതിയുടെ വീടിന് നേര്‍ക്ക് കല്ലേറ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2018 07:51 AM |
Last Updated: 20th April 2018 07:51 AM | A+A A- |

പാലക്കാട് : കത്തുവ ബലാല്‍സംഗത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗാമാലതിയുടെ വീടിന് നേര്‍ക്ക് കല്ലേറ്. പാലക്കാട് തൃത്താല സ്വദേശിയായ ദുര്‍ഗാമാലതിയുടെ മുതുമലയിലെ വീട്ടിലേക്ക് രാത്രി 12 മണിയോടെയായിരുന്നു ആക്രമണം.
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചു എന്നാരോപിച്ച് ദുര്‍ഗാമാലതിക്കെതിരെ ഭീഷണഇയുണ്ടായിരുന്നു.