വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിനെ ഉടന്‍ അറസ്‌റ് ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2018 07:21 PM |
Last Updated: 20th April 2018 07:21 PM | A+A A- |

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിനെ ഉടന്‍ അറസ്റ്റ് ചെയ്യും. വരാപ്പുഴ എസ്‌ഐയെ നാലാം പ്രതിയാക്കി കൊലക്കുറ്റം ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
എസ്‌ഐ ദീപക്കിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഒപ്പം പിടിയിലായ കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ശ്രീജിത്തിനെ ദീപക്ക് മര്‍ദിക്കുന്നത് കണ്ടു എന്ന കൂട്ടുപ്രതികളുടെ മൊഴി കേസില്‍ നിര്‍ണായകമായതായാണ് റിപ്പോര്‍ട്ട്.