ഇടതുബന്ധം തടഞ്ഞവരെ വെട്ടിനിരത്തുമോ? ; ആശങ്കയോടെ ജോസഫ് വിഭാ​ഗം

ഇടതുബന്ധം തടഞ്ഞവരെ വെട്ടിനിരത്തുമോ? ; ആശങ്കയോടെ ജോസഫ് വിഭാ​ഗം

നി​ല​വി​​ലെ ജംബോ ക​മ്മി​റ്റി​ക​ൾ​ക്ക്​ പ​ക​രം എ​ല്ലാ​ത​ല​ങ്ങ​ളി​ലും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഇന്ന് നടക്കും.  കോ​ട്ട​യം മാ​മ്മ​ൻ​മാ​പ്പി​ള ഹാ​ളി​ൽ ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ്​ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. നി​ല​വി​​ലെ ജംബോ ക​മ്മി​റ്റി​ക​ൾ​ക്ക്​ പ​ക​രം എ​ല്ലാ​ത​ല​ങ്ങ​ളി​ലും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്റെ മ​റ​വി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ജോ​സ​ഫ് വിഭാ​ഗം. ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള മാണിയുടെയും ജോസ് കെ മാണിയുടെയും നീക്കത്തിന് തടയിട്ടതിന്, തെര‍ഞ്ഞെടുപ്പിലൂടെ പകരം വീട്ടുമെന്ന ആശങ്കയാണ് ഇവർക്കിടയിൽ ഉയരുന്നത്. 

ജംബോ കമ്മിറ്റികളെ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിൽ, പൂർണമായും തങ്ങളെ അനുസരിക്കുന്നവരെ നേതൃനിരയിൽ പ്രതിഷ്ഠിക്കുകയാണ് മാണിയും ജോസ് കെ മാണിയും ലക്ഷ്യമിടുന്നത്. ജി​ല്ല​ത​ല പു​നഃ​സം​ഘ​ട​ന​യി​ൽ ജോ​സ്​ കെ. ​മാ​ണി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി​രു​ന്നു മു​ൻ​ഗ​ണ​ന. സം​സ്ഥാ​ന​ത​ല​ത്തി​ലും ഇ​ത്​ ആ​വ​ർ​ത്തി​ക്കുമെന്നാണ് സൂചന.അതേസമയം നേതൃതലത്തിൽ അ​ഴി​ച്ചു​പ​ണി ഉ​ണ്ടാ​യേ​ക്കി​ല്ല. കെ.​എം. മാ​ണി ചെ​യ​ർ​മാ​നും  പി.​ജെ. ജോ​സ​ഫ്​ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നു​മാ​യി തു​ട​രും. 

ഡെപ്യൂട്ടി ചെയർമാനായി സി എഫ് തോമസിനെയും വൈസ് ചെയർമാനായി ജോസ് കെ മാണിയെയും നിലനിർത്തിയേക്കും. എന്നാൽ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം ​ഗണ്യമായി കുറയ്ക്കും. അപ്പോൾ 68 ജനറൽ സെക്രട്ടറിമാരാണ് ഉള്ളത്. ഇത് 25 ആയി ചുരുക്കാനാണ് ആലോചന. പാർട്ടിയുടെ പരമോന്നത സമിതിയായ ഉന്നതാധികാര സമിതിയിൽ 23 പേരാണുള്ളത്. ഇത് അതേപടി നിലനിർത്തിയേക്കും. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം 400 ആണ്. ഇതും നിലനിർത്തിയേക്കും. 

എന്നാൽ ജനറൽ സെക്രട്ടറി, സ്റ്റിയറിം​ഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ജോസഫ്, മാണി പക്ഷ നേതാക്കൾ. നേ​ര​ത്തേ കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ അ​നു​കൂ​ലി​യാ​യി​രു​ന്ന ജി​ല്ല പ്ര​സി​ഡ​ൻ​റി​നെ മാ​റ്റി വി​ശ്വ​സ്​​ത​നെ മാ​ണി വി​ഭാ​ഗം ത​ല​പ്പ​ത്ത്​ പ്ര​തി​ഷ്​​ഠി​ച്ചി​രു​ന്നു. 25 വ​ർ​ഷം  പ്ര​സി​ഡ​ൻ​റ​യി​രു​ന്ന ഇ ജെ. ആ​ഗ​സ്തി​യെ​യാ​ണ്​  മാ​റ്റി​യ​ത്. ഇത് തങ്ങൾക്കുള്ള സൂചനയാണോ എന്ന ഭയവും ജോസഫ് വിഭാ​ഗത്തിനുണ്ട്. എന്നാൽത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്കാ​ൻ അ​നു​വ​ദി​ക്കില്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​​ ജോ​സഫ് എ​ന്നാ​ണ്​ വി​വ​രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com