രാത്രി യാത്രക്കാര്‍ക്ക് ആശ്വാസകരമായി റെയില്‍വേയുടെ അന്ത്യോദയ എക്‌സ്പ്രസ്: ഇനി റിസര്‍വേഷനില്ലാതെയും രാത്രി യാത്രചെയ്യാം

കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ ആരംഭിക്കുന്നത്.
രാത്രി യാത്രക്കാര്‍ക്ക് ആശ്വാസകരമായി റെയില്‍വേയുടെ അന്ത്യോദയ എക്‌സ്പ്രസ്: ഇനി റിസര്‍വേഷനില്ലാതെയും രാത്രി യാത്രചെയ്യാം

രാത്രിയാത്രക്കാര്‍ക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ഈ അത്യാധുനിക സംവിധാനമുള്ള ട്രെയിന്‍ മലബാറിലേക്കുള്ള രാത്രി യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ ആരംഭിക്കുന്നത്.

അന്ത്യോദയ എക്‌സ്പ്രസില്‍ ജനറല്‍ കോച്ചുകള്‍ മാത്രമെയുള്ളു. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍. 

വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ ട്രെയിനുകളില്ല. അന്ത്യോദയ എക്‌സ്പ്രസ് വന്നാല്‍ ഇതിനൊരു പരിഹാരമാകും. 

സര്‍വീസ് നടത്താന്‍ ആവശ്യമായ പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെ റെയില്‍വേ യാഡില്‍ കഴിഞ്ഞ ദിവസം എത്തി. ട്രെയിനിലെ ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com