കഞ്ചാവ് കൃഷി കണ്ടെത്താൻ 'ഡ്രോണ്‍' ; ഇടുക്കി വനമേഖലകളിൽ പരിശോധന

കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്‍ജിച്ച കടവരി, കമ്പക്കല്ല്, ചിലന്തിയാര്‍, ചിന്നാര്‍ വനമേഖലയിലാണ് പരിശോധന ആരംഭിച്ചത്
കഞ്ചാവ് കൃഷി കണ്ടെത്താൻ 'ഡ്രോണ്‍' ; ഇടുക്കി വനമേഖലകളിൽ പരിശോധന

ഇടുക്കി: കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് കഞ്ചാവ് കൃഷി കണ്ടെത്താൻ എക്‌സൈസ് സംഘം ഡ്രോണിനെ ഉപയോ​ഗിക്കുന്നത്. എക്‌സൈസ് വകുപ്പ് ഇടുക്കി ഡിവിഷന്റെ പരിധിയില്‍ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്‍ജിച്ച കടവരി, കമ്പക്കല്ല്, ചിലന്തിയാര്‍, ചിന്നാര്‍ വനമേഖലയിലാണ് പരിശോധന ആരംഭിച്ചത്.

കേരള തമിഴ്‌നാട് അതിര്‍ത്തികളിലെ ഉള്‍വനങ്ങളില്‍ കഞ്ചാവ് കൃഷിയടക്കമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ആദ്യമായി അത്യാധുനിക സംവിധാനങ്ങള്‍ എക്‌സൈസ് ഉപയോഗിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി.കെ. മനോഹരൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. 

മേഖലയിലെ വനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് നാലു മണിക്കൂര്‍ നിരീക്ഷണം നടത്തി. വനമേഖലകളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തി കഞ്ചാവ് കൃഷി പൂര്‍ണമായും ഇല്ലാതാക്കുമെന്ന്  ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍  അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com