കലാഹൃദയമുള്ളവര്‍ക്കിവിടെ ജീവിക്കണ്ടേ? റൊമാന്റിക് കവിതകളാല്‍ ട്വിറ്റര്‍ അക്കൗണ്ട് നിറച്ച ടിജി മോഹന്‍ദാസിനെ ട്രോളി സോഷ്യമീഡിയ

വര്‍ഗീയ പരാമര്‍ശങ്ങളും വിവാദങ്ങളുമാണ് ടിജി മോഹന്‍ദാസിനെ ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയതെങ്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കവിതകളാണ് സംസാരവിഷയം.
കലാഹൃദയമുള്ളവര്‍ക്കിവിടെ ജീവിക്കണ്ടേ? റൊമാന്റിക് കവിതകളാല്‍ ട്വിറ്റര്‍ അക്കൗണ്ട് നിറച്ച ടിജി മോഹന്‍ദാസിനെ ട്രോളി സോഷ്യമീഡിയ

സോഷ്യമീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമൊക്കെ സജീവമായ, ആളുകള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ടിജി മോഹന്‍ദാസ്. ബിജെപിയുടെ കേരളത്തിലെ ഇന്റലെക്ച്വല്‍ സെല്‍ തലവന്‍ കൂടിയായ അദ്ദേഹം വിവാദപരമായ പ്രസ്താവനകളിലൂടെയാണ് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്.  ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളുടെ രോഷവും പരിഹാസവുമെല്ലാം ഇദ്ദേഹം ഏറ്റുവാങ്ങാറുമുണ്ട്.

വര്‍ഗീയ പരാമര്‍ശങ്ങളും വിവാദങ്ങളുമാണ് ടിജി മോഹന്‍ദാസിനെ ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയതെങ്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കവിതകളാണ് സംസാരവിഷയം. വയലാറിനെയും ശ്രീകുമാരന്‍ തമ്പിയുടെയുമൊക്കെ കവിതകളാണെങ്കിലും തുടര്‍ച്ചയായി പ്രണയ കവിതകള്‍ അദ്ദേഹം ട്വീറ്റ് ചെയ്തത് കൗതുകമുണര്‍ത്തുകയാണ്. 

സാധാരണ തീവ്ര ഹിന്ദുത്വവാദങ്ങളും സംഘപരിവാര്‍ ആശയങ്ങളും പോസ്റ്റ് ചെയ്യുന്ന ടിജി മോഹന്‍ദാസ് ഇത്തവണ അല്‍പം റൊമാന്റിക്ക് ആയത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ദാസ് കവിതകളെയും, പ്രണയാതുരമായ വരികളേയും കൂട്ടിച്ചേര്‍ത്ത് ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്.

'ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗാനത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രം. തൊട്ടുപിന്നാലെ അടുത്ത ഗാനത്തിന്റെ വരികള്‍ ട്വീറ്റ് ചെയ്തു. 'നവഗ്രഹ വീഥിയിലൂടെ ഒരു നക്ഷത്ര നഗരത്തിലൂടെ നന്ദനവനത്തില്‍ കതിര്‍മണ്ഡപത്തില്‍ നവവധുവായ് നീ വന്നു' എന്ന വരികളായിരുന്നു അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. 

ടിജി മോഹന്‍ദാസിന് കിളി പോയെന്നും, കാവിക്കുള്ളിലെ കാമുകഹൃദയം തിരിച്ചറിയണമെന്നും ടിജിയുടെ വരികള്‍ കണ്ട ചിലര്‍ കമന്റിട്ടു. സോഷ്യല്‍ മീഡിയ ഞെട്ടിയ ടിജി മോഹന്‍ദാസിന്റെ റൊമാന്റിക് വരികള്‍ കണ്ട് ബിജെപി ബൗദ്ധിക് സെല്‍ പ്രമുഖിനിതെന്തു പറ്റിയെന്ന ചോദ്യവും പരിഹാസവും സഹിക്കാതായപ്പോള്‍ ടിജി മോഹന്‍ദാസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. രണ്ട് വരി കവിതകള്‍ പോലെത്തന്നെയാണ് അദ്ദേഹം വിശദീകരണവുമായെത്തിയത്. 

വയലാറിനെയും ശ്രീകുമാരന്‍ തമ്പിയെയും അറിയാതെ നടക്കുന്ന കമ്മൂണിസ്റ്റുകള്‍ ഇതെല്ലാം എന്റെ കവിതയാണെന്ന് ധരിച്ച് ബഹളം വെയ്ക്കുന്നു.

മുദ്രാവാക്യം കവിതയും ജി സുധാകരന്‍ മഹാകവിയുമായി വിരാജിക്കുന്നത് ഇടതുപക്ഷ ഇക്കോ സിസ്റ്റത്തിലാണ്. അവരുടെഉറക്കം ഞാന്‍ കെടുത്തിയില്ലല്ലോ പിന്നെന്താ?

കമ്മൂണിസ്റ്റുകളുടെ ഭാഷാ പരിജ്ഞാനത്താല്‍ ഹിന്ദി തമിഴ് പാട്ടുകള്‍ രക്ഷപെട്ടു. എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി ട്വീറ്റുകള്‍. പക്ഷേ, ടിജിയുടെ ഈ ട്വീറ്റുകള്‍ക്ക് പിന്നിലെ കഥ എന്താണെന്ന് മാത്രം ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com