കടല്‍ക്ഷോഭം: തിരയില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കടല്‍ക്ഷോഭം: തിരയില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കടല്‍ക്ഷോഭം: തിരയില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കടല്‍ക്ഷോഭത്തില്‍ തിരയില്‍പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. 

ഞായറാഴ്ചയാണ് അശ്വനിയെ തിരയില്‍ കാണാതായത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം മുനക്കല്‍ ബീച്ചിലെത്തിയത്. അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. 

മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അശ്വിനി. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com