'നാട്ടുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്യരുത്; വീട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുക'

യുവാക്കളോ മറ്റും ആരെങ്കിലും പാര്‍ട്ടിയിലോ സംഘടനയിലോ പോയി സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ഒന്നും ചെയ്യാന്‍ പോകരുത്. വീട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുക
'നാട്ടുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്യരുത്; വീട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുക'

മലപ്പുറം:  നാട്ടിലാകെ കലാപമുണ്ടാക്കുംവിധം സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംഭവത്തില്‍ കുറ്റസമ്മതവുമായി പ്രധാനപ്രതി. പറ്റിപ്പോയതാണ്. യുവാക്കളോ മറ്റും ആരെങ്കിലും പാര്‍ട്ടിയിലോ സംഘടനയിലോ പോയി സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ഒന്നും ചെയ്യാന്‍ പോകരുത്. വീട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുക. ഹര്‍ത്താല്‍ ആഹ്വാനത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും പ്രതി അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഹര്‍ത്താലിന് ഒരാഴ്ച മുന്‍പേ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയം വൈകാരികമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പ്രധാനബുദ്ധികേന്ദ്രം അഖിലായിരുന്നു. ഹര്‍ത്താലിന് പിന്നാലെ വരും ദിവസങ്ങളിലും കലാപമുണ്ടാക്കാന്‍ പ്രതി ആഹ്വാനം ചെയ്ത ശബ്്ദസന്ദേശവും പുറത്തുവന്നിരുന്നു. മലപ്പുറത്തുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍മാത്രം ഒതുങ്ങരുതെന്നും ഇനിയും അക്രമം വേണമെന്നുമായിരുന്നു സന്ദേശം.

ഇപ്പോള്‍ നടന്ന ഹര്‍ത്താല്‍ കുറച്ചു ജില്ലകളില്‍ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ എന്നും ശബ്ദരേഖയിലുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com