സമരമൊഴിവാക്കാന്‍ തിരക്കിട്ട ശ്രമം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കിയേക്കും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ശ്രമം
സമരമൊഴിവാക്കാന്‍ തിരക്കിട്ട ശ്രമം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ശ്രമം. ശമ്പള പരിഷ്‌കരണം അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നിഴ്‌സുമാര്‍ ചൊവ്വാഴ്ചമുതല്‍ സമരം തുടങ്ങാനിരിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കൂട്ടിയ വേതന, അലവന്‍സുകളെപ്പറ്റി സര്‍ക്കാര്‍ ഇന്നുതന്നെ വിജ്ഞാപനമിറക്കാന്‍ ശ്രമിക്കുന്നത്. 

നേരത്തെ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലുള്ള അലവന്‍സുകളില്‍ കുറവ് വരുത്തണമെന്ന മിനിമം വേതന ഉപദേശക സമിതിയുടെ നിര്‍ദേശം പരിഗണിക്കുന്നതിനെച്ചൊല്ലി സംശയം നിലനില്‍ക്കുന്നുവെന്ന് അറിയുന്നു. 

ശമ്പളവര്‍ധനവ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നഴ്‌സുമാര്‍ നാളെമുതല്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച് നടത്തുക. ശമ്പളപരിഷ്‌കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 16മുതല്‍ നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്. 

ശമ്പള,അലവന്‍സ് വര്‍ധന നടത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിന് എതിരെയുള്ള സ്റ്റേ ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു. ശമ്പളപരിഷകരണവുമായി ബന്ധപ്പെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരുന്നത്. മാനേജ്‌മെന്റുകളുമായും നഴ്‌സുമാരുടെ പ്രതിനിധികളുമായും ഹൈക്കോടതി നീഡിയേഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 20,000രൂപ ശമ്പളംനല്‍കുവാനാകില്ല എന്ന നിലപാടില്‍ തന്നെ മാനേജ്‌മെന്റുകള്‍ ഉറച്ചു നിന്ന പശ്ചാതലത്തിലാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങിയത്. ശമ്പളപരിഷകരണത്തിന്റെ കരട് വിജ്ഞാപനം 2017 മാര്‍ച്ച് 16ന് പുറപ്പെടുവിച്ചതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com