വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th April 2018 02:21 PM |
Last Updated: 24th April 2018 02:23 PM | A+A A- |

എറണാകുളം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയാണ് തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ശ്രീജിത്തിന്റെ കുടുംബവും അയല്‍വാസിയും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു.
ഇതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയിലെ ആവശ്യം. ഡികെ ബസു കേസിലെ സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.