മനുഷ്യാവകാശ കമ്മീഷന്‍ അധികാര പരിധി ലംഘിച്ചു: എകെ ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th April 2018 05:05 PM |
Last Updated: 25th April 2018 05:05 PM | A+A A- |

തിരുവന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനെതിരെ നിയമന്ത്രി രംഗത്ത്. ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി എകെ ബാലന്‍ ഉന്നയിച്ചത്. കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയാന്‍ മനുഷ്യാവകാശ കമ്മീന് അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരനായ ഒരു പൊലീസുകാരനും സര്‍വീസില്‍ തുടരില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
നേരത്തെ മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു
കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു.