കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പക്ഷേ പൊലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടില്ലെന്ന് ബന്ധുക്കള്‍

നാല് ദിവസം മുന്‍പായിരുന്നു പാലാരിവട്ടം സ്വദേശിനിയായ പതിനെട്ടുകാരിയെ കാണാനില്ലെന്ന് കാണിച്ച്  കുടുംബം പൊലീസില്‍ പരാതിയുമായി എത്തിയത്
കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പക്ഷേ പൊലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടില്ലെന്ന് ബന്ധുക്കള്‍

കൊച്ചി: കാണാതായിരുന്ന പെണ്‍കുട്ടിയെ പൊലീസ് അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയതിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ വിട്ടില്ലെന്ന ആരോപണവുമായി കുടുംബം. 

നാല് ദിവസം മുന്‍പായിരുന്നു പാലാരിവട്ടം സ്വദേശിനിയായ പതിനെട്ടുകാരിയെ കാണാനില്ലെന്ന് കാണിച്ച്  കുടുംബം പൊലീസില്‍ പരാതിയുമായി എത്തിയത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി. കണ്ടെത്തിയ വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നാടുവിട്ടതെന്നും, വീട്ടുകാര്‍ക്കൊപ്പം പോകുവാന്‍ താത്പര്യം ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം പരിചയക്കാരിയായ സ്ത്രിയ്ക്ക് ഒപ്പം പെണ്‍കുട്ടി പോയി.  പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായതിനാല്‍ പൊലീസിന് ഇത് തടയാനും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കൊപ്പം പൊലീസ് പറഞ്ഞയച്ചുവെന്ന ആരോപണവുമായി കുടുംബം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 

സ്റ്റേഷനില്‍ എത്തിയ കുടുംബാംഗങ്ങളോട് പൊലീസ് മേശമായി പെരുമാറി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. കുടുംബാംഗങ്ങളോട് സംസാരിക്കാതെയാണ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പെണ്‍കുട്ടിയെ പോകുവാന്‍ അനുവദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

എംഎല്‍എമാരായ ഹൈബി ഈഡനും, പി.ടി.തോമസും സ്‌റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചയോടെയാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തി കുടുംബാംഗങ്ങളുടേ സാന്നിധ്യത്തില്‍ ആര്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്ന് ചോദിച്ചറിയാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com