കനയ്യയും മറ്റും ഉയര്‍ത്തിവിട്ട പ്രക്ഷോഭം വളര്‍ത്താനായില്ല; മഹാരാഷ്ട്ര കര്‍ഷക മുന്നേറ്റത്തിന്റെ നേട്ടം സിപിഎം കൊണ്ടുപോയി

രാജ്യത്ത് ജനകീയമായി ഉയര്‍ന്നുവരുന്ന വിവിധ സമരങ്ങള്‍ ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും കഴിയാത്തത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും
കനയ്യയും മറ്റും ഉയര്‍ത്തിവിട്ട പ്രക്ഷോഭം വളര്‍ത്താനായില്ല; മഹാരാഷ്ട്ര കര്‍ഷക മുന്നേറ്റത്തിന്റെ നേട്ടം സിപിഎം കൊണ്ടുപോയി

കൊല്ലം: രാജ്യത്ത് ജനകീയമായി ഉയര്‍ന്നുവരുന്ന വിവിധ സമരങ്ങള്‍ ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും കഴിയാത്തത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. ദളിത്, പരിസ്ഥിതി, നവസാമ്പത്തിക നയങ്ങള്‍ , കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ രാജ്യമെങ്ങും പലതരത്തിലുളള സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ സിപിഐയ്ക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പാര്‍ട്ടിനേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു.പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യമാണ് ഇതിന് കാരണമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. 

ജെഎന്‍യുവില്‍ സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് നേതാവായ കനയ്യകുമാറിനെ പോലുളളവര്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ദളിത് സമരങ്ങളിലും ഇതാണുണ്ടായത്. രാജ്യത്ത് ദളിത് സംഘടനകള്‍ വളര്‍ത്തികൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ല. പാര്‍ട്ടിയുടെ അടിസ്ഥാന പിന്തുണക്കാരായ ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും ജാതി സംഘടനകളിലേക്ക് എത്തുകയും ചെയ്യുന്നു. 

മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റത്തിന്റെ നേട്ടം സിപിഎം കൊണ്ടുപോയി. സിപിഐയുടെ കര്‍ഷക പ്രസ്ഥാനമായ അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് ഇതില്‍ പങ്കുണ്ടായിരുന്നെങ്കിലും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com