കെഎസ്ആർടിസിയുടെ ശാപം ആവശ്യത്തിലധികമുള്ള ജീവനക്കാരെന്ന് തച്ചങ്കരി

ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ്​ സ്ഥാപനത്തിന്റെ ശാപം. തൊഴിലാളികൾക്ക്​ എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്നും തച്ചങ്കരി
കെഎസ്ആർടിസിയുടെ ശാപം ആവശ്യത്തിലധികമുള്ള ജീവനക്കാരെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെഎസ്​ആർടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ​ നടക്കുന്നതെന്ന്​ എം.ഡി ടോമിൻ ജെ തച്ചങ്കരി. എന്നിട്ടും നന്നായില്ലെങ്കിൽ കടുത്ത നടപടികൾ കൈക്കൊള്ളും. വൈകിയാലും എപ്പോഴും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ധാരണ എക്കാലത്തും ജീവനക്കാർക്ക്​ വേണ്ടെന്നും തച്ചങ്കരി വ്യക്​തമാക്കി.

ജനങ്ങളുടെ ആവശ്യവും കെ.എസ്​.ആർ.ടി.സി ഷെഡ്യൂളും തമ്മിൽ ബന്ധമില്ല. ജീവനക്കാർക്ക്​ വേണ്ടിയാണ്​ കെ.എസ്​.ആർ.ടി.സിയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത്​. ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ്​ സ്ഥാപനത്തിന്റെ ശാപം. തൊഴിലാളികൾക്ക്​ എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്നും തച്ചങ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com