ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണല്‍ 31ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു 
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണല്‍ 31ന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

നാമനിര്‍ദേശക പത്രിക നല്‍കാനുള്ള അവാസന തീയതി മെയ് പത്തും പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് പതിനാലുമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സംംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. വോട്ട് ചെയ്തതിന് ശേഷം രസീത് ലഭിക്കുന്ന സംവിധാനം ഉണ്ടാകും. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ നാല് ലോകസഭ മണ്ഡലങ്ങളിലും പത്ത് നിയമസഭ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടത്തുക.

എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ബിജെപി  സ്ഥാനാര്‍ത്ഥി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com