നേതാക്കള്‍ക്ക് അഹന്തയും പദവി മോഹവും ഇഷ്ടാനിഷ്ടങ്ങളും; വിഭാഗീയത പാര്‍ട്ടിയെ ഇല്ലാതാക്കുന്നുവെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിഭാഗീയത പാര്‍ട്ടിയെ ഇല്ലാതാക്കുന്നുവെന്ന് സിപിഐ സംഘടനാ റി്‌പ്പോര്‍ട്ട്
നേതാക്കള്‍ക്ക് അഹന്തയും പദവി മോഹവും ഇഷ്ടാനിഷ്ടങ്ങളും; വിഭാഗീയത പാര്‍ട്ടിയെ ഇല്ലാതാക്കുന്നുവെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

കൊല്ലം: വിഭാഗീയത പാര്‍ട്ടിയെ ഇല്ലാതാക്കുന്നുവെന്ന് സിപിഐ സംഘടനാ റി്‌പ്പോര്‍ട്ട്. നേതാക്കളുടെ അഹന്തയും പദവി മോഹവും ഇഷ്ടാനിഷ്ടങ്ങളുമാണ് വിഭാഗീയതയ്ക്ക് കാരണം. സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരിലുളള വിഭാഗീയത തുടച്ചുനീക്കണം. നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പിനോടുളള സമീപനത്തിലും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 23 പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലാണ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം.


വിഭാഗീയത പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ്. ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിഞ്ഞ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കാം.
വിഭാഗീയതയെ ബുദ്ധിപൂര്‍വം രാഷ്്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണ്. നയപരമായ ഭിന്നതയാണു കാരണമെങ്കില്‍ വിഭാഗീയത രാഷ്ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവും. എന്നാല്‍, സ്വാര്‍ഥതാല്‍പര്യങ്ങളാണു കാരണമെങ്കില്‍ പരിഹാരം സാധ്യമല്ല. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ തത്വങ്ങള്‍ പ്രയോഗിക്കുകയാണു വിഭാഗീയതയെന്ന അര്‍ബുദം ഭേദമാക്കാനുള്ള മികച്ച മരുന്ന്. 


പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഇപ്പോഴും അറിയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിനെ മറ്റേതു സാധാരണ നടപടിയെയും എന്നതുപോലെ പരിഗണിക്കുന്നു. ആവശ്യമായ ഒരുക്കങ്ങളില്ല. ചെറിയ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തും, കവലകളിലും കോര്‍ണര്‍ യോഗങ്ങള്‍ നടത്തും. രണ്ടും മൂന്നും ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ പത്തോ ഇരുപതിനായിരമോ ലഘുലേഖകള്‍ വിതരണം ചെയ്യും. എന്നിട്ടു ജനം നമുക്ക് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കും. ഈ മനോഭാവം മാറണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com