പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്ന് സി.ദിവാകരന്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പേമന്റ് സീറ്റ് വിവാദത്തില്‍ ദിവാകരനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു
പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്ന് സി.ദിവാകരന്‍

കൊല്ലം: പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ എന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്ന് സി.ദിവാകരന്‍. പേമന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ചായിരുന്നു ദിവാകരന്റെ പ്രതികരണം. 

താന്‍ തെറ്റ് ചെയ്തിട്ടില്ല. തെറ്റുകാരനല്ല എന്നത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തിരികെ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിവാകരന്‍ പറയുന്നു. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പേമന്റ് സീറ്റ് വിവാദത്തില്‍ ദിവാകരനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com