എംഎല്‍എമാര്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നത് ദുര്‍ഗ മാലതി ചെറുപ്പക്കാരിയായതിനാല്‍; അധിക്ഷേപവുമായി കെ.പി.ശശികല
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2018 08:05 AM |
Last Updated: 27th April 2018 08:05 AM | A+A A- |

പാലക്കാട്: കത്തുവ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിത്രം വരച്ച ദുര്‍ഗ മാലതി ചെറുപ്പക്കാരിയായതിനാലാണ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തണ കിട്ടിയതെന്ന ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല. ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗാ മാലതിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്ട്ടാമ്പിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വെച്ചായിരുന്നു ശശികലയുടെ അധിക്ഷേപം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കത്തുവയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചിത്രം ദുര്‍ഗാ മാലതി ഷെയര്‍ ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ അവര്‍ക്കെതിരെ ആക്രമണവുമായി എത്തുകയായിരുന്നു. ഇവരുടെ പട്ടാമ്പിയിലെ വീടിന് നേരെ ആക്രമണവുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് ദുര്‍ഗാ മാലതി ഇപ്പോള്‍ കഴിയുന്നത്.
പാലക്കാട് എംപിയുടേയും തൃത്താല, പട്ടാമ്പി എംഎല്‍എമാരുടേയും ഇടപെടലിനെ തുടര്‍ന്നുമാണ് ഹിന്ദുത്വത്തെ അധിക്ഷേപിച്ച ദുര്‍ഗാ മാലതിക്കെതിരെ കേസെടുക്കാത്തത് എന്നാണ് ശശികലയുടെ ആരോപണം.