കണ്‍സഷന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു സ്വകാര്യ ബസ്സും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല: എഐഎസ്എഫ് 

ന്യായമായ കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ഒരു സ്വകാര്യ ബസ്സിനെയും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും എഐഎസ്എഫ്
കണ്‍സഷന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു സ്വകാര്യ ബസ്സും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല: എഐഎസ്എഫ് 

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കി വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസ്സുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിദ്യാര്‍ത്ഥികളുടെ ന്യായമായ കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ഒരു സ്വകാര്യ ബസ്സിനെയും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും എഐഎസ്എഫ് അറിയിച്ചു.

1966 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ കണ്‍സഷന്‍ അനുവദിക്കണം.ഈ വിധി അട്ടിമറിക്കുവാന്‍ ശ്രമിക്കുകയും സര്‍ക്കാരിനെ കണ്‍സഷന്‍ വിഷയത്തില്‍ അനുസരിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്ന െ്രെപവറ്റ് ബസ്സുടമകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും ഒരു പോലെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും വിദ്യാര്‍ത്ഥികളോട് വളരെ മോശമായി പെരുമാറുകയും ഇരുന്നു യാത്ര ചെയ്യാന്‍ പോലും അനുവദിക്കാത്ത സ്ഥിതിയാണ് െ്രെപവറ്റ് ബസ്സുകളില്‍ പലയിടങ്ങളിലും നിലവിലുള്ളത്. കണ്‍സഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിലപാടില്‍ ഉടമകള്‍ക്ക് മാറ്റമില്ലങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com