അശ്വതിക്ക് പിന്തുണയേറുന്നു; ഇടതുപക്ഷമായതുകൊണ്ട് വിമര്‍ശനം ഒരുനുള്ള് മതി എന്ന സമീപനം അപകടകരമെന്ന് സനല്‍കുമാര്‍ ശശിധരന്‍

പോലീസിനെ ഉള്‍പ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കൂടിയാണ് ജനാധിപത്യത്തില്‍ ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്
അശ്വതിക്ക് പിന്തുണയേറുന്നു; ഇടതുപക്ഷമായതുകൊണ്ട് വിമര്‍ശനം ഒരുനുള്ള് മതി എന്ന സമീപനം അപകടകരമെന്ന് സനല്‍കുമാര്‍ ശശിധരന്‍



തിരുവനന്തപുരം: അശ്വതി ജ്വാലയ്ക്കും ദീപക്ക് ശങ്കരനാരായണനുമെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അശ്വതി ജ്വാലക്കെതിരെയും ദീപക് ശങ്കരനാരായണനെതിരെയുമുള്ള പോലീസ് കേസുകള്‍ നിയമം നിയമത്തിന്റെ വഴിനടക്കുന്നതാണെന്ന് ലാഘവ ബുദ്ധിയോടെ പറയുന്നവര്‍, അത്താഴപ്പട്ടിണി കിടക്കുന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ നിത്യവും ഫയല്‍ ചെയ്യുന്ന പരാതികളിന്മേല്‍ കേസ് രജിസ്‌ട്രേഷനും അന്വേഷണവും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് നോക്കേണ്ടിയിരിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു

ജനാധിപത്യ സമ്പ്രദായത്തില്‍ പോലീസ് ഏകാധിപത്യപ്രവണതയുള്ള മര്‍ദ്ദനോപകരണമായിട്ടല്ല പ്രവര്‍ത്തിക്കേണ്ടത്. പോലീസിനെ ഉള്‍പ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കൂടിയാണ് ജനാധിപത്യത്തില്‍ ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
അതല്ലാതെ പോലീസ്, പോലീസിന്റെ ജോലി നോക്കിക്കോളും എന്നാണെങ്കില്‍ ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും ആവശ്യമെന്തിനെന്നും, ഭരിക്കുന്നത് ഇടത് പക്ഷമായതുകൊണ്ട് മാത്രം വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരമാണെന്നും സനല്‍കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ജനാധിപത്യ സമ്പ്രദായത്തില്‍ പോലീസ് ഏകാധിപത്യപ്രവണതയുള്ള മര്‍ദ്ദനോപകരണമായിട്ടല്ല പ്രവര്‍ത്തിക്കേണ്ടത്. നിയമം നിയമത്തിന്റെ വഴിനോക്കട്ടെ എന്ന നിര്‍മമതയോടെയുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ മര്‍ദ്ദനോപാധി എന്ന നിലയ്ക്കുള്ള നിയമത്തിന്റെ ദുരുപയോഗ സാധ്യതകളെ പൂര്‍ണമായും മനസിലാക്കാതെയുള്ളതാണ്.

അശ്വതി ജ്വാലക്കെതിരെയും ദീപക് ശങ്കരനാരായണനെതിരെയും ഉള്ള പോലീസ് കേസുകള്‍ നിയമം നിയമത്തിന്റെ വഴിനടക്കുന്നതാണെന്ന് ലാഘവ ബുദ്ധിയോടെ പറയുന്നവര്‍, അത്താഴപ്പട്ടിണി കിടക്കുന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ നിത്യവും ഫയല്‍ ചെയ്യുന്ന പരാതികളിന്മേല്‍ കേസ് രജിസ്‌ട്രേഷനും അന്വേഷണവും നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് നോക്കേണ്ടിയിരിക്കുന്നു.

പോലീസിനെ ഉള്‍പ്പെടെ ആയുധബലമുള്ള അധികാര ശക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കൂടിയാണ് ജനാധിപത്യത്തില്‍ ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതല്ല പോലീസ് പോലീസിന്റെ ജോലി നോക്കിക്കോളും എന്നാണെങ്കില്‍ ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും ഒന്നും ആവശ്യമില്ലല്ലോ. ഭരിക്കുന്നത് ഇടത് പക്ഷമായതുകൊണ്ട് മാത്രം വിമര്‍ശനം ഒരുനുള്ള് മതി എന്ന രാഷ്ട്രീയ സമീപനം അപകടകരമാണ് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com