കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ സഹായിക്കുന്ന ഒരു വോട്ടും വേണ്ടെന്ന് പറയില്ല; കാനത്തെ തളളി എസ്ആര്‍പി 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തളളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള.
കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ സഹായിക്കുന്ന ഒരു വോട്ടും വേണ്ടെന്ന് പറയില്ല; കാനത്തെ തളളി എസ്ആര്‍പി 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തളളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ സഹായിക്കുന്ന ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്നും എസ്ആര്‍പി പറഞ്ഞു. സിപിഎം- സിപിഐ പുനരേകീകരണത്തിന് സമയമായിട്ടില്ലെന്നും എസ് രാമചന്ദ്രന്‍ പിളള വ്യക്തമാക്കി.

കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റയും നയങ്ങളുടെയും മുഖമാണെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.മാണിയുമായുള്ള സഖ്യം ഇടതുമുന്നണിയുടെ പ്രതിഛായക്ക് കോട്ടം തട്ടാന്‍ ഇടയാക്കുമെന്നും സിപിഐ വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാണിക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഐ രംഗത്തെത്തിയത്.

മാണി കേരളരാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവനാണെന്ന് സിപിഐ മാത്രമല്ല സിപിഎമ്മും പറഞ്ഞിട്ടുണ്ട്. എണ്‍പതുമുതല്‍ ഇക്കാര്യം ഇടതുമുന്നണി പരസ്യമായി പറയുന്നതാണ്. ഇത്രയും കാലം ഇടതുവിരുദ്ധനായ ഒരാള്‍ നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് എല്‍ഡിഎഫിലെത്തുന്നത് അംഗീകരിക്കാനാകില്ല. മാണി ഇപ്പോഴും തുടരുന്നത് യുഡിഎഫ് നയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

 ഇതിന് മറുപടിയെന്നോണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഒരു പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് ഒരു ഘടകകക്ഷി മാത്രം തീരുമാനിക്കേണ്ട കാര്യമല്ലെന്നാണ് കോടിയേരിയുടെ വിമര്‍ശനം. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com