ദേശീയപാത അലൈന്‍മെന്റ് മാറ്റാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം: ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് സംസ്ഥാനം

ദേശീയപാത വികനസത്തില്‍ അലൈന്‍മെന്റ് മാറ്റാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം സര്‍ക്കാര്‍
ദേശീയപാത അലൈന്‍മെന്റ് മാറ്റാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം: ആഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് സംസ്ഥാനം

ന്യൂഡല്‍ഹി: ദേശീയപാത വികനസത്തില്‍ അലൈന്‍മെന്റ് മാറ്റാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം സര്‍ക്കാര്‍. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.  ആഗസ്റ്റില്‍ത്തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണായി വിജയനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അ്‌ലൈന്‍മെന്റ് മാറ്റിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി രംഗത്ത് വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലും, മലപ്പുറത്തും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ പശ്ചാതലത്തിലാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍  ചര്‍ച്ച നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com