മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ രണ്ടു തവണ എലി കടിച്ചുമുറിച്ചു

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ രണ്ടു തവണ എലി കടിച്ചുമുറിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ വീണ്ടും എലി കടിച്ചതായി പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ വീണ്ടും എലി കടിച്ചതായി പരാതി. പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിന്റെ കാല്‍ വിരലുകളാണ് രണ്ട് തവണ എലി കടിച്ചുമുറിച്ചത്.കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച വീണ്ടും എലി കടിക്കുന്നത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. പൊട്ടലുള്ള ഇടതുകാലില്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. ഈ കാലിലാണ് കടിയേറ്റത്. എന്നാല്‍ മരവിച്ചിരിക്കുന്നതിനാല്‍ കടിയേറ്റ കാര്യം രാജേഷ് അറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന അമ്മ ലതിക വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ രാജേഷിനെ പരിശോധിച്ച് കുത്തിവയ്‌പെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com