വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാമും പ്രതിയാകും

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും
വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിന്‍ സാമും പ്രതിയാകും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയുടെ പേരിലാകും സിഐയെ പ്രതിചേര്‍ക്കുക. അതേസമയം കൊലക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. സി.ഐ ക്രിസ്പിന്‍ സാം അടക്കമുള്ളവരെ പ്രതിയാക്കണോ അതോ വകുപ്പുതല നടപടി മതിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്.  

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിലവില്‍ മൂന്ന് ആര്‍ടിഎഫുകാരും, എസ് ഐ ദീപക്കും പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com