കേരളം പിടിക്കുമെന്ന ആര്‍എസ്എസ് വെല്ലുവിളി ഏറ്റെടുക്കുന്നു;വിന്ധ്യാപര്‍വതത്തിന്റെ ഇപ്പുറത്തേക്ക് ബിജെപി സ്വപ്‌നം കാണേണ്ട: കോടിയേരി  

കേരളം പിടിച്ചെടുക്കുമെന്ന ആര്‍എസ്എസ-്ബിജെപി വെല്ലുവിളി ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കേരളം പിടിക്കുമെന്ന ആര്‍എസ്എസ് വെല്ലുവിളി ഏറ്റെടുക്കുന്നു;വിന്ധ്യാപര്‍വതത്തിന്റെ ഇപ്പുറത്തേക്ക് ബിജെപി സ്വപ്‌നം കാണേണ്ട: കോടിയേരി  

വടകര: കേരളം പിടിച്ചെടുക്കുമെന്ന ആര്‍എസ്എസ-്ബിജെപി വെല്ലുവിളി ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ വെല്ലുവിളി കേരളത്തില്‍ ഇടതുപക്ഷം ഏറ്റെടുക്കുകയാണ്. വിന്ധ്യാപര്‍വതത്തിന്റെ ഇപ്പുറത്തേക്ക് ഒരുബിജെപി ഭരണം ഒരിക്കലും ഉണ്ടാവാന്‍ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം അഞ്ചുമൂലയില്‍ സി ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍-സി എച്ച് അശോകന്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനവും കല്ലാച്ചിയില്‍ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജനങ്ങളാണ് സമൂഹത്തിലെ ഏറ്റവും വലിയ ശക്തി. വര്‍ഗീയതക്കെതിരെയും ഉദാരവല്‍ക്കരണത്തിനെതിരെയുമുള്ള പോരാട്ടത്തില്‍ രാജ്യത്ത് ബദല്‍ നയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇടതുപക്ഷം മാത്രമാണ്. ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന അസംതൃപ്തി, അസന്തുലിതാവസ്ഥ, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, കുട്ടികള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക അക്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഇതെല്ലം ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായിട്ടുള്ള സംഭവവികാസങ്ങളാണ്. ഇത് മുതലാളിത്തം സൃഷ്ടിച്ചതാണ്.


ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ തന്നെ ബിെജപിയെയും കൂട്ടാളികളെയും പരാജയപ്പെടുത്തുക എന്നതാണ് സിപി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മുഖ്യകടമ. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഏത് അവസരവും പാര്‍ടി പ്രയോജനപ്പെടുത്തും. വര്‍ഗീയതക്കെതിരെയും പാര്‍ലമെന്റിനകത്തും യോജിക്കാവുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരശക്തികളുമായി വിശാലമായ ഐക്യം വളര്‍ത്തിയെടുക്കും. രാജ്യത്തെ തൊഴിലാളി, കര്‍ഷക, ദളിത്, പിന്നോക്ക വിഭാഗങ്ങളുടെയും ഇതര ബഹുജന സാമാന്യത്തിന്റെയും വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സിപിഎം ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com