സി ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല ; പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഒറ്റക്കെട്ടായെന്ന് കാനം രാജേന്ദ്രന്‍

സി ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല ; പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഒറ്റക്കെട്ടായെന്ന് കാനം രാജേന്ദ്രന്‍

പാര്‍ട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങള്‍ വരണമെന്നുണ്ട്

കൊല്ലം : മുതിര്‍ന്ന നേതാവ് സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഭാഗീയതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീശദികരിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങള്‍ വരണമെന്നുണ്ട്. പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐകകണ്‌ഠേനയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ പിന്നെ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

സി ദിവാകരന്‍, സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയത്.  പകരം കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പുതുതായി ദേശീയ കൗണ്‍സിലിലെത്തി. യുവനേതാവ് മഹേഷ് കക്കത്തിനെ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് അംഗമാക്കിയിട്ടുമുണ്ട്. 

ഒഴിവാക്കിയ ദിവാകരനും ചന്ദ്രനും ഇസ്മയില്‍ പക്ഷക്കാരാണ്. ഒഴിവാക്കിയതില്‍ ദിവാകരനും ചന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചു. തനിക്ക് ഗോഡ്ഫാദറില്ല. അതാണ് തനിക്ക് കുഴപ്പമായതെന്ന് ദിവാകരന്‍ പറഞ്ഞു. ആരുടെയും സഹായത്തോടെ തുടരാനില്ല. പ്രായത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അപമാനിക്കുന്നവരല്ല. തന്നെ ബഹുമാനിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. പാര്‍ട്ടി നടപടിയില്‍ നിരാശയില്ലെന്നും ദിവാകരന്‍ പറഞ്ഞു. അതേസമയം നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവാകരന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com