മീനിലെ മായം തടയാന്‍ നിയമം വരുന്നു; ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍, വില്‍പ്പനക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2018 11:43 AM |
Last Updated: 01st August 2018 11:43 AM | A+A A- |

തിരുവനന്തപുരം: മീനില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിനായി
നിയമം രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മത്സ്യം വില്‍ക്കുന്ന ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും വില്‍ക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും തീരുമാനമായിട്ടുണ്ട്. ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകള്‍ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഭക്ഷ്യ സുരക്ഷയുടെ പരിധിയില്‍ വരുന്ന നിയമം ആയതിനാല്‍ കേന്ദ്രവുമായുള്ള
കൂടിയാലോചനയ്ക്ക് ശേഷമാക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കേരളത്തിലേക്ക് വലിയ തോതില്‍ രാസവസ്തു കലര്‍ന്ന മത്സ്യം എത്തിയിരുന്നു.