ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു, 2395.78 അടിയായി; 2397 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് സര്‍ക്കാര്‍ 

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു, 2395.78 അടിയായി; 2397 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് സര്‍ക്കാര്‍ 

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 2395.78 അടിയായിട്ടാണ് ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നുണ്ട് എങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി അറിയിച്ചിരുന്നു. നീരൊഴുക്ക് ഇനിയും കുറയുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് നിഗമനം. ജലനിരപ്പ് 2396 അടിയെത്തുകയാണെങ്കില്‍ അടുത്ത മുന്നറിയിപ്പ്  നല്‍കും. 2397 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. 

 ജലനിരപ്പ് വര്‍ധിക്കുകയാണെങ്കില്‍ മാത്രം ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരുന്നാല്‍ പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ച് മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com