ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല; വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ്‌ 

കഴിഞ്ഞ നാലുദിവസമായി ഇവരുടെ വീട്ടില്‍ നിന്നും ആരെയും പുറത്തേക്ക് കാണുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല; വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ്‌ 

തൊടുപുഴ: ഇടുക്കി മുണ്ടന്‍ മുടിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല. കാനാട്ട് കൃഷ്ണനെയും കുടുംബാംഗങ്ങളെയുമാണ് കാണാതെയായത്. കഴിഞ്ഞ നാലുദിവസമായി ഇവരുടെ വീട്ടില്‍ നിന്നും ആരെയും പുറത്തേക്ക് കാണുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് വീടിന്റെ വാതില്‍ തുറന്ന് നടത്തിയ പരിശോധനയില്‍ ഭിത്തിയിലും വീടിനുള്ളിലും രക്തക്കറ കണ്ടെത്തി. വീടിന് സമീപം പുതിയതായി വെട്ടിമൂടിയ കുഴിയും കണ്ടെത്തിയിട്ടുണ്ട്. 

കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ കൂടി സ്ഥലത്തെത്തിയ ശേഷം വീടിനുള്ളിലും കുഴി മാന്തിയും വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണനും ഭാര്യയ്ക്കും 18 ഉം 20 ഉം വയസ് പ്രായമുള്ള മകനും മകളുമാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com