തൊടുപുഴയില്‍ നാലംഗ കുടുംബത്തെ വീടിനോട് ചേര്‍ന്ന് കൊന്ന് കുഴിച്ചിട്ട നിലയില്‍ 

റബ്ബര്‍ പാലെടുക്കാത്തത് കണ്ടിട്ട് സംശയം തോന്നിയ നാട്ടുകാരാണ്  കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ വീടിനോട് ചേര്‍ന്ന് കൊന്ന് കുഴിച്ചിട്ട നിലയില്‍ 

തൊടുപുഴ: തൊടുപുഴ  മുണ്ടന്‍മുഴിയില്‍നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍. വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല മക്കളായ ആദര്‍ശ്(18), ആര്‍ഷ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പത്ത് മീറ്റര്‍ അകലെയായി കണ്ടെത്തിയ കുഴിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ . 

റബ്ബര്‍ പാലെടുക്കാത്തത് കണ്ടിട്ട് സംശയം തോന്നിയ നാട്ടുകാരാണ്  കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തുകയായിരുന്നു. വീടിന് സമീപം പുതുതായി വെട്ടിയ നിലയില്‍ കണ്ടെത്തിയ വലിയ കുഴിയില്‍ നിന്നാണ് ഇപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 കൃഷ്ണന്റെ കുടുംബം ബന്ധുക്കളുമായും നാട്ടുകാരുമായും അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com