സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും; 20 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യത

സം​​സ്ഥാ​​ന​​ത്ത് അ​​ഞ്ചു ദി​​വ​​സം കൂ​​ടി ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു
സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും; 20 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യത

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് അ​​ഞ്ചു ദി​​വ​​സം കൂ​​ടി ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. വ്യ​​ഴാ​​ഴ്ച രാ​​വി​​ലെ വ​​രെ ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത​​തോ അ​​ത്യ​​ന്തം ക​​ന​​ത്ത​​തോ ആ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്. 20 സെ​​ന്‍റീ​​മീ​​റ്റ​​ർ വ​​രെ​​യു​​ള്ള ക​​ന​​ത്ത മ​​ഴ​​യ്ക്കാ​​ണ് സാ​​ധ്യ​​ത. 

കേ​​ര​​ള​​തീ​​ര​​ത്ത് തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​റ്റി​​ന്‍റെ വേ​​ഗം ചി​​ല അ​​വ​​സ​​ര​​ങ്ങ​​ളി​​ൽ മ​​ണി​​ക്കൂ​​റി​​ൽ 45 കി​​ലോ​​മീ​​റ്റ​​ർ വ​​രെ​​യാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ മീ​​ൻ​​പി​​ടു​​ത്ത​​ക്കാ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. കേ​​ര​​ള, ല​​ക്ഷ​​ദ്വീ​​പ് തീ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്ന​​ര മീ​​റ്റ​​ർ വ​​രെ ഉ​​യ​​ര​​ത്തി​​ലു​​ള്ള അ​​തി​​ശ​​ക്ത​​മാ​​യ തി​​ര​​മാ​​ല​​യ്ക്കും സാ​​ധ്യ​​ത​​യു​​ണ്ട്. അ​​റ​​ബി​​ക്ക​​ട​​ലി​​ന്‍റെ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ്, മ​​ധ്യ, വ​​ട​​ക്ക് ഭാ​​ഗ​​ങ്ങ​​ളി​​ൽ ക​​ട​​ൽ അ​​ത്യ​​ന്തം പ്ര​​ക്ഷു​​ബ്ധ​​മാ​​യി​​രി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ മീ​​ൻ​​പി​​ടു​​ത്ത​​ക്കാ​​ർ ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പോ​​ക​​രു​​തെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. 

മ​​ഴ​​യ്ക്കൊ​​പ്പം ക​​ട​​ലാ​​ക്ര​​മ​​ണ​​വും രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ തീ​​ര​​ദേ​​ശ​​വാ​​സി​​ക​​ളും ക​​ട​​ൽ​​തീ​​ര​​ത്തേ​​ക്കു പോ​​കു​​ന്ന​​വ​​രും ജാ​​ഗ്ര​​ത​​പാ​​ലി​​ക്ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com